മുന്നാട്: (www.evisionnews.co)ബ്ലാക്ക് മാന്‍ ഭീതിയിൽ മുന്നാട്. മുന്നാട് പൊലീസ് സ്റ്റേഷനു സമീപത്തെ അരിച്ചെപ്പിലാണ് ഇന്നലെ രാത്രി ബ്ലാക്ക്‌മാനെ കണ്ടതെന്നാണ് പ്രചരണം ഉണ്ടായത്. വിവരം പുറത്തു വന്നതോടെ 200ല്‍പരം ആള്‍ക്കാര്‍ സംഘടിതരായി തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബ്ലാക്ക് മാന്‍ ഇറങ്ങിയെന്ന പ്രചരണം നാടിനെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. എന്നാല്‍ പ്രചരണത്തില്‍ കഴമ്പില്ലെന്നും ജനം ആശങ്കപ്പെടേണ്ടതില്ലെന്നും പൊലീസ് വ്യക്തമാക്കി.
Post a Comment
0 Comments