കാസര്‍കോട് (www.evisionnews.co): ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ജില്ലയെ അവഗണിച്ചതായി ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും നിര്‍ദ്ദേശിച്ചതില്‍ 100 കോടി രൂപയെങ്കിലും വകയിരുത്തണമായിരുന്നു. ഇതു ചെയ്യാതെ ദുരിത ബാധിതരുടെ കണ്ണില്‍ പൊടിയിടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ഭാഷാ ന്യൂനപക്ഷങ്ങളായ കന്നട വിഭാഗത്തെ തീര്‍ത്തും അവഗണിച്ചു. യക്ഷഗാന അക്കാദമി, തുളു അക്കാദമിക്കും ഫണ്ട് വകയിരുത്തിയില്ല.
കാണിയൂര്‍ പാത, മലയോര മേഖലയുടെ സ്വപ്ന പദ്ധതിയായ മലയോര ഹൈവെ എന്നിവയ്ക്കും ഫണ്ട് വകയിരുത്തിയിട്ടില്ല. കേന്ദ്ര പദ്ധതികളായ മടിക്കൈയിലെ സേളാര്‍ പാര്‍ക്കും ചീമേനിയിലെ ഐടി പാര്‍ക്കും ഇല്ലതാക്കികൊണ്ടാണ് പുതിയ വ്യവസായ പാര്‍ക്ക് കൊണ്ടുവരുമെന്ന് പറയുന്നത്. മെഡിക്കല്‍ കോളജിന് യാതൊരു പ്രത്യേക ഫണ്ടോ പാക്കേജോ ഇല്ല. ഭൂനികുതിയും ന്യായ വില വര്‍ധിപ്പിച്ചത് സര്‍ക്കാരിന് ഗുണം ചെയ്യുമെങ്കിലും സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നത്. തിരദേശ മേഖലയെയും അവഗണിച്ചു കൊണ്ടുള്ള ബജറ്റാണെന്ന് ശ്രീകാന്ത് പറഞ്ഞു.
Post a Comment
0 Comments