ദുബായ്: (www.evisionnews.co)കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇയാള്‍ക്കെതിരെ പരാതി ഉന്നയിച്ച ജാസ് ടൂറിസത്തിന്റെ പരാതിയില്‍ എടുത്ത കേസിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ബിനോയിക്ക് ഇനി നാട്ടിലേക്ക് മടങ്ങാനാവില്ല.
എന്നാല്‍ ബിനോയിയുടെ യാത്രാവിലക്കിനെക്കുറിച്ച് സഹോദരന്‍ ബിനീഷ് പ്രതികരിച്ചത് അവന്‍ അവിടെ നിന്നോട്ടെ, നാട്ടില്‍ വന്നിട്ട് പ്രത്യേകിച്ച് അത്യാവശ്യമൊന്നും ഇല്ല എന്നായിരുന്നു.
ബിനോയ് 13 കോടി നല്‍കാനുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഒരു കോടി 72 ലക്ഷം രൂപയുടെ കേസ് മാത്രമാണ് ദുബായില്‍ ഉള്ളതെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു.
താനും സഹോദരനും പ്രായപൂര്‍ത്തിയായവരാണെന്നും തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതായാലും ചീത്തയായാലും തങ്ങള്‍ തന്നെ അനുഭവിച്ചുകൊള്ളാമെന്നും അച്ഛന്‍ പാര്‍ട്ടി സെക്രട്ടറി ആയതുകൊണ്ട് അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കണ്ടെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments