കാസര്‍കോട്: (www.evisionnews.co) ഫെബ്രുവരി 19- എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് മേഖലയില്‍ വ്യാപകമായി സംഘടിപ്പിക്കുന്ന സ്ഥാപകദിനാഘോഷ പരിപാടിക്ക് കാസര്‍കോട് മേഖലയില്‍ തുടക്കമായി. പരിപാടിയുടെ കാസര്‍കോട് മേഖല തല ഉദ്ഘാടനം എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി നിര്‍വ്വഹിച്ചു, മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു.
എസ്.വൈ.എസ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍, മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ വൈസ് പ്രസിഡണ്ട് മുഷ്ത്താഖ് ദാരിമി, സെക്രട്ടറി ഫാറൂഖ് ദാരിമി, മേഖലാ വൈസ് പ്രസിഡണ്ട് അഷ്‌റഫ് ഹിദായത്ത് നഗര്‍, ട്രഷറര്‍ സുഹൈല്‍ ഫൈസി, ഹാരിസ് ബെദിര, സാലിം ബെദിര, ശരീഫ് കരിപ്പൊടി, ഫൈസല്‍ പച്ചക്കാട്, ശിഹാബ് അണങ്കൂര്‍, പി.എ ജലീല്‍ ഹിദായത്ത് നഗര്‍, അജാസ് കുന്നില്‍, ശബീര്‍ തളങ്കര, ഹക്കിം തളങ്കര, മുസ്തഫ കമ്പാര്‍, ജുനൈദ് കമ്പാര്‍, ഷഫീഖ് ഖാസിലേന്‍, യൂസുഫ് മാസ്റ്റര്‍, നിസാം ഹിദായത്ത് നഗര്‍, ജാഫര്‍ ബുസ്ത്താനി, ഹക്കിം അറന്തോട്, അബ്ദുല്‍ ഖാദര്‍ തളങ്കര, സംബന്ധിച്ചു ആഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 19ന് മുഴുവന്‍ ശാഖകളിലും പതാകദിനമാചരിക്കണമെന്നും ക്ലസറ്റര്‍ തലങ്ങളില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കണമെന്ന് മേഖലാ പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിരയും ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടിയും അറിയിച്ചു.
Post a Comment
0 Comments