തിരുവനന്തപുരം (www.evisionnews.co): സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. കേളത്തിന്റെ 69-ാം ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നുവെന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് കേരളം വളരെ ആകാംഷയോടെയാണ് ഈ ബജറ്റിനെ നോക്കിക്കാണുന്നത്. സാമ്പത്തിക നിയന്ത്രണങ്ങള്‍ ബജറ്റലിണ്ടായിരിക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് നികുതി വരുമാനം കുറഞ്ഞെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി. നികുതി വരവ് 86000 കോടി രൂപ. ധനസ്ഥിതി മോശം. പദ്ധതി ചെലവ് 22ശതമാനം കൂടി. കര്‍ശന സാമ്പത്തിക അച്ചടക്കം കൂടിയേ തീരു. ജിഎസ്ടി നിരാശപ്പെടുത്തി. ജിഎസ്ടി മൂലം നേട്ടമുണ്ടാക്കിയത് വന്‍കിട കച്ചവടക്കാര്‍. സമ്പത്ത് ഘടനയിലെ ഓഖി ചുഴലിക്കാറ്റായിരുന്നു നോട്ടുനിരോധനമെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍
തീരദേശ മേഖലയ്ക്ക് 2000 കോടി അനുവദിക്കും
മത്സ്യമേഖലയ്ക്ക് 600 കോടി
തീരദേശ മേഖലയില്‍ സൗജന്യ വൈഫൈ
തുറമുഖ വികസനത്തിന് 584 കോടി
കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം തീരദേശത്ത്
ഭക്ഷ്യ സബ്സിഡിക്ക് 954 കോടി
ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് 34 കോടി രൂപ
വിശപ്പുരഹിത കേരളം പദ്ധതി വ്യാപിപ്പിക്കാന്‍ 20 കോടി
കമ്പോള ഇടപെടലിന് 250 കോടി
സപ്ലൈക്കോ കട നവീകരണത്തിന് 8 കോടി
എല്ലാ പഞ്ചായത്തിലും കോഴി കൃഷി
ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500 കോടി രൂപ
കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍
എല്ലാ ജനറല്‍ ആശുപത്രികളിലും എമര്‍ജന്‍സി മെഡിസിന്‍ കേന്ദ്രങ്ങള്‍
Post a Comment
0 Comments