കാസര്‍കോട് (www.evisionnews.co): കരാര്‍ പ്രവൃത്തിക്ക് എഗ്രിമെന്റ് വയ്ക്കുമ്പോള്‍ സെക്യൂരിറ്റി സംഖ്യയായി മുഴുവന്‍ തുകയും ബാങ്ക് ഗ്യാരണ്ടി മതിയെന്ന കോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കേരള ഗവ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലിനെ എതിര്‍ത്ത് കേസില്‍ കക്ഷിചേരാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ദേശീയപാത വിഭാഗത്തിന് ജി.എസ്.ടിയില്‍ നല്‍കിയ ഇളവുകള്‍ കേരള ഗവണ്‍മെന്റിന് കീഴില്‍ പ്രവൃത്തിയേറ്റെടുക്കുന്ന മുഴുവന്‍ കരാറുകാര്‍ക്കും ബാധകമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ബി.കെ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ടി.എ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എം.കെ അബ്ദുല്‍ റഹ്മാന്‍, സി.എല്‍ ഹനീഫ, കെ.എം അബ്ദുള്ളക്കുഞ്ഞി, ജലീല്‍ കടവത്ത്, കെ.എം നൗഷാദ് പ്രസംഗിച്ചു.
Post a Comment
0 Comments