അയോധ്യ (www.evisionnews.co): ബാബറി മസ്ജിദ് ഭൂമി തര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീം കോടതി ഇന്ന് വാദംകേള്‍ക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. ഏറെ രാഷ്്ട്രീയ പ്രാധാന്യമുള്ള കേസായതിനാല്‍ ചീഫ് ജസ്റ്റിസ് പ്രത്യേക താല്‍പര്യമെടുത്ത് സ്വന്തം ബെഞ്ചിലേക്ക് മാറ്റിയാണ് വാദം കേള്‍ക്കുന്നത്. എന്നാല്‍, ഭരണഘടനാ വ്യാഖ്യാനം ആവശ്യമാണെന്നതും ദേശീയ പ്രാധാന്യവും കണക്കിലെടുത്ത് കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിനു വിടണമെന്നു ചില കക്ഷികള്‍ ആവശ്യപ്പെട്ടേക്കും.
പള്ളി നിന്ന ഭൂമി മൂന്നായി പകുത്ത് സുന്നി വഖഫ് ബോര്‍ഡിനും അവര്‍ക്കെതിരെ രാമക്ഷേത്രത്തിന് വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലാല വിരാജ്മാനും തുല്യമായി വീതിക്കണമെന്നായിരുന്നു 2010 സെപ്റ്റംബര്‍ 30ന് അലഹബാദ് ഹൈകോടതിയുടെ ലഖ്നൗ ബെഞ്ചിന്റെ വിധിയില്‍ പറഞ്ഞിരുന്നത്. മൂന്നംഗ െബഞ്ചിന്റേതായിരുന്നു വിധി. ഇത് അപ്രായോഗികമാണെന്ന് കാണിച്ച് മൂന്ന് കക്ഷികളും ചേര്‍ന്ന് സമര്‍പ്പിച്ച അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്. ഹാഷിം അന്‍സാരിയെന്ന വ്യക്തിയുടേതുള്‍പ്പെടെ 13 ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കും. ഹാഷിം അന്‍സാരി മരിച്ചതിനാല്‍ മകന്‍ ഇക്ബാല്‍ അന്‍സാരിയാണ് ഇപ്പോള്‍ കക്ഷി.
Post a Comment
0 Comments