ജയ്പൂര്‍: 'ജയ് ശ്രീറാം' വിളിക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം മധ്യവയസ്ക്കന്‍റെ മുഖത്ത് 25 തവണ അടിച്ച് പതിനെട്ടുകാരന്‍. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം.
45കാരനായ മുഹമ്മദ് സാലിമിനെ വിനയ് മീന എന്ന പതിനെട്ടുകാരന്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ മൂന്ന് മിനുറ്റ് നീളം വരുന്ന വീഡിയോ പകര്‍ത്തിയതും പ്രചരിപ്പിച്ചതും ഇയാള്‍ തന്നെയാണ്. ജയ്ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് 25തവണയാണ് പതിനെട്ടുകാരന്‍ സാലിമിന്റെ മുഖത്തടിച്ചത്.
സംഭവത്തില്‍ പോലീസ് കേസ്സെടുത്തു. ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Post a Comment
0 Comments