ബംഗളുരു: (www.evisionnews.co) ആസിഫ് അലി നായകനാകുന്ന 'ബിടെക്' സിനിമയുടെ ലൊക്കേഷനില്‍ സംഘര്‍ഷം. ബംഗളുരുവിലെ
സിനിമാ ലൊക്കേഷനിലാണ് സംഘര്‍ഷം നടന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് സംഘര്‍ഷമുണ്ടാക്കിയത്. ഇവര്‍ രണ്ട് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
ബംഗളുരുവില്‍ ഫ്രീഡം പാര്‍ക്കിലാണ് സംഭവം. കോളെജ് വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുള്ള ലാത്തിച്ചാര്‍ജ്ജ് ചിത്രീകരിക്കവെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തകര്‍ത്തഭിനയിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. മുന്നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ബംഗളുരുവില്‍ നിന്നുതന്നെയുള്ളവരായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍.
ലാത്തിച്ചാര്‍ജ്ജിനായി നല്‍കിയ വടി ഉപയോഗിച്ചാണ് പൊലീസുകാരായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താരങ്ങളെ തല്ലിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയം മറന്ന് അടി യാഥാത്ഥ്യമാക്കിയപ്പോള്‍ ആസിഫിനും സൈജുകുറുപ്പിനും അപര്‍ണയ്ക്കുമൊക്കെ തല്ല് കിട്ടി. അഭിനയം കാര്യമായതോടെ തല്ല് കിട്ടിയ താരങ്ങള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ചൂടായതോടെ ഇവര്‍ കൂടുതല്‍ പ്രകോപിതരാകുകയായിരുന്നു. കര്‍ണാടകക്കാരായ അഭിനേതാക്കളോട് കാര്യങ്ങള്‍ പറഞ്ഞുഫലിപ്പിക്കാന്‍ കഴിയാതിരുന്നതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.
ലാത്തിച്ചാര്‍ജ്ജില്‍ ശരിക്കും സംഘര്‍ഷം ഉടലെടുത്തതോടെ സംവിധായകന്‍ ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുകയായിരുന്നു. സംവിധായകനായ മൃദുല്‍ നായര്‍ കളി കാര്യമാക്കിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ചൂടാവുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രകോപിതരായ ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു.
Post a Comment
0 Comments