Type Here to Get Search Results !

Bottom Ad

വലന്റൈന്‍സ് ഡേയില്‍ കാമ്പസിലെത്തിയാല്‍ കര്‍ശന നടപടി മുന്നറിയിപ്പുമായി ലഖ്നൗ സര്‍വകലാശാല


ലഖ്നൗ (www.evisionnews.co): ലോകം മുഴുവന്‍ നാളെ പ്രണയ ദിനം (വലന്റൈന്‍സ് ഡേ) ആഘോഷിക്കാനിരിക്കേ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ലഖ്നൗ സര്‍വകലാശാല. ഫെബ്രുവരി 14ന് കാമ്പസിനുള്ളില്‍ അനാവശ്യമായി ചുറ്റിത്തിരിയരുതെന്ന് കാണിച്ച് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കി. ഉത്തരവ് ലംഘിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു. ഫെബ്രുവരി പത്തിന് തീയതി വച്ചാണ് നോട്ടീസ് പുറത്തിറങ്ങിയിരിക്കുന്നത്. 

'പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഫെപ്രുവരി 14ന് വലന്റൈന്‍സ് ഡേ ആഘോഷിച്ചിരുന്നതായി ശ്രദ്ധയില്‍ പെട്ടതായും' നോട്ടീസില്‍ പറയുന്നു. മഹാശിവരാത്രി പ്രമാണിച്ച് അന്നേ ദിവസം കാമ്പസിന് അവധി നല്‍കുകയാണ്. എക്ട്രാ ക്ലാസുകളോ പ്രാക്ടിക്കല്‍ പരീക്ഷകളോ സാംസ്‌കാരിക പരിപാടികളോ ഒന്നും ഉണ്ടായിരിക്കില്ല. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ആരും തന്നെ അന്നേ ദിവസം കാമ്പസില്‍ എത്തരുത്. വിദ്യാര്‍ത്ഥികളെ യൂണിവേഴ്സിറ്റിയിലേക്ക് വിടരുതെന്ന് രക്ഷിതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad