കോഴിക്കോട്: (www.evisionnews.co)കൊയിലാണ്ടിയില്‍ ബസില്‍നിന്ന് മാലകവര്‍ന്ന രണ്ട് ആന്ധ്ര സ്വദേശിനികളെയും പയ്യോളിയില്‍ ആശുപത്രി വരിയില്‍നിന്ന്കൊലുസ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിനിയെയും നാട്ടുകാര്‍ പിടികൂടി. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍നിന്ന് മുചുകുന്നിലേക്കുള്ള ബസില്‍നിന്നാണ് യുവതിയുടെ നാലര പവന്റെ മാല കവര്‍ന്നത്. കുഞ്ഞിനെ തോളിലേറ്റി യുവതി ബസില്‍ കയറുമ്ബോഴായിരുന്നു സംഭവം. കഴുത്തില്‍നിന്നു മാല ഊരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവതി ബഹളംവെച്ചു. ഇതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇടപെട്ട് ആന്ധ്ര സ്വദേശികളായ മഞ്ജു (53), ലീലാവതി (30) എന്നിവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പയ്യോളി മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ടോക്കന്‍ എടുക്കാനുള്ള വരിനില്‍ക്കുമ്ബോഴാണ് കുഞ്ഞിന്റെ കാലില്‍നിന്ന് കൊലുസ് കവര്‍ന്നത്. കുഞ്ഞിനെ ഡോക്റ്ററെ കാണിക്കാന്‍ വരിനില്‍ക്കുകയായിരുന്നു പള്ളിക്കര മാതവന്‍ചേരി ജമാലും ഭാര്യ സൗജയും. ഇവരുടെ അഞ്ചു വയസുള്ള മകളുടെ കാലില്‍നിന്ന് പാദസരം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടതോടെ തൊട്ടുപിന്നില്‍ നില്‍ക്കുകയായിരുന്ന തമിഴ്നാട് സ്വദേശിനി രാജേശ്വരിയോട് (20) സംഭവം പറയുകയായിരുന്നു.
Post a Comment
0 Comments