കണ്ണൂര്‍: (www.evisionnews.co)കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറന്പ് സബ് രജിസ്ട്രാര്‍ കണ്ണൂര്‍ പുഴാതി സ്വദേശി പി.വി. വിനോദ് കുമാറിനെയാണ് (50)വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കരിമ്പം സ്വദേശി സജീറില്‍ നിന്നും സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. മാതാവിന്റെ പേരിലുള്ള സ്വത്ത് തന്റെയും സഹോദരന്റെയും പേരിലേക്ക് ദാനാധാരം രജിസ്റ്റര്‍ ചെയ്യുന്നതിനാണ് യുവാവ് ഓഫീസില്‍ എത്തിയത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്ന് സജീര്‍ പറഞ്ഞു.
ഇതിനുമുന്‍പും മറ്റൊരു രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സജീറില്‍നിന്ന് സബ് രജിസ്ട്രാര്‍ 4000 രൂപയോളം കൈക്കൂലി വാങ്ങിയിരുന്നു. വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് യുവാവ് വിജിലന്‍സിനെ സമീപിച്ചത്.
Post a Comment
0 Comments