മലപ്പുറം: മഞ്ചേരി പയ്യനാട്ട് 89.50 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. രേഖകളില്ലാതെ കൊണ്ടുപോയ പണം പിടികൂടിയത് വാഹന പരിശോധനയ്ക്കിടെയാണ്. പണം കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
കോഴിക്കോട് താമരശേരി സ്വദേശി ഷാജഹാനെ അറസ്റ്റ് ചെയ്തു. എവിടെക്കാണ് കൊണ്ടുപോയതെന്നോ എവിടെനിന്നു കൊണ്ടുവന്നതാണെന്നോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments