മലപ്പുറം:(www.evisionnews.co) തിരൂരില്‍ ബാലികയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ തിരൂര്‍ എസ്‌ഐ സുമേഷ് സുധാകരന്‍ അറസ്റ്റ് ചെയ്തു. തെന്നല കുരിക്കള്‍ വീട്ടില്‍ ജലീസ് (29) ആണ് അറസ്റ്റിലായത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ വകുപ്പ്(പോക്സോ)പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.
ഏഴാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പതിവായി സ്കൂളില്‍ ഓട്ടോയില്‍ കൊണ്ടു പോയിരുന്നത് ജലിസാണ്. പീഡനശ്രമ വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസിനു ലഭിച്ച പരാതിയിലാണ് നടപടി. പ്രതിയെ കോടതി റിമാന്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം ചൈല്‍ഡ്ലൈനും അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments