തിരുവനന്തപുരം:വിദേശ യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ കോടതിയില്‍ കീഴടങ്ങി ഫെയ്സ്ബുക്ക് ചാറ്റിലൂടെ പരിചയപ്പെട്ട ബംഗ്ളാദേശ് സ്വദേശിയായ 42കാരിയെ പ്രണയം നടിച്ച് നിര്‍ബന്ധിച്ച് കേരളത്തിലേക്ക് എത്തിച്ച് പീഡിപ്പിച്ചെന്നുമാണ് കേസ്. കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരിയായിരുന്ന ഫാ. തോമസ് താന്നിനില്‍ക്കും തടത്തില്‍ ഇന്ന് വൈക്കം കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പള്ളിവികാരി സ്ഥാനത്ത് നിന്ന് പാലാ രൂപത വൈദികനെ പുറത്താക്കിയിരുന്നു.തന്റെ സ്വര്‍ണാഭരണങ്ങളും പണവും വൈദികന്‍ തട്ടിയെടുത്തതായും യുവതി പരാതിയില്‍ പറഞ്ഞു. അതേസമയം, യുവതി തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് വൈദികന്റെ വിശദീകരണം.
Post a Comment
0 Comments