തൃശ്ശൂര്‍ (www.evisionnews.co): ട്രെയിന്‍ യാത്രയ്ക്കിടെ നടി സനുഷയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി. കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യപേക്ഷയാണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി തള്ളിയത്. അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കരുതെന്നും, ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നുമുള്ള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഈ മാസം ഒന്നിന് മാവേലി എക്‌സ്പ്രസില്‍ മംഗലപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യവേയാണ് രാത്രി സനുഷയ്ക്കു നേരെ യുവാവിന്റെ അതിക്രമമുണ്ടായത്. ശരീരത്ത് സ്പര്‍ശിച്ച സഹയാത്രികന്‍ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ സനുഷ തന്നെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ സനുഷ തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. പതിനഞ്ച് മിനിറ്റോളം കോടതിയില്‍ ചെലവഴിച്ച ശേഷമാണ് സനുഷ മടങ്ങിയത്. ഈ മാസം ഒന്നിന് മാവേലി എക്‌സ്പ്രസില്‍ മംഗലപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യവേയാണ് രാത്രി സനുഷയ്ക്കു നേരെ യുവാവിന്റെ അതിക്രമമുണ്ടായത്. സനുഷ അറിയിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ട്രെയിനിലെ ചില സഹയാത്രികര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്നും ഉറക്കം നടിച്ചു കിടന്നുവെന്നും സനുഷ ആരോപിച്ചിരുന്നു. അതേസമയം, ബ്ലഷ് ഷുഗര്‍ താഴ്ന്നപ്പോഴുള്ള ശാരീരിക അവസ്ഥയില്‍ കൈ അറിയാതെ ദേഹത്ത് തട്ടിയതാണെന്നാണ് പ്രതിയുടെ വാദം.
Post a Comment
0 Comments