പെരുമ്പാവൂർ:(www.evisionnews.co) സിനിമ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ ഭൂമി കയ്യേറ്റ ആരോപണം. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് ആന്റണി, പെരുമ്പാവൂരിലെ ഒരേക്കര്‍ നെല്‍പാടം നികത്തിയെന്നാണ് ആരോപണം. നെല്‍പാടം നികത്താനുള്ള ആന്റണിയുടെ നീക്കത്തിനെതിരെ പ്രാദേശിക സിപിഎം നേതാക്കള്‍ രംഗത്ത് വന്നു. മൂന്നാഴ്ചത്തേക്ക് യാതൊരു പ്രവര്‍ത്തികളും നടത്തരുതെന്ന കോടതി വിലക്ക് ലംഘിച്ച് ഇപ്പോഴും പണി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പെരുമ്പാവൂർ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലെ ഒരേക്കര്‍ സ്ഥലമാണ് ആന്റണി നികത്തുന്നത്. പാഴ്മരങ്ങള്‍ നട്ട് ഭൂമി നികത്താനാണ് ശ്രമം. ഇതിനെതിരെ പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്കും ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നടത്തിയ പരിശോധനയില്‍ പാടം നികത്താന്‍ ശ്രമം നടക്കുന്നതായി കണ്ടെത്തി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടു.
ഈ ഉത്തരവിനെതിരെ ഹൈക്കോതിയെ സമീപിച്ച ആന്റണി പെരുമ്പാവൂർ ഇടക്കാല സ്റ്റേ വാങ്ങി. പരാതിക്കാരുടേയും പ്രദേശവാസികളുടേയും പരാതികള്‍ കേട്ടു തീരുന്നത് വരെ യാതൊരു പ്രവര്‍ത്തികളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇത് മറികടന്ന് ഇപ്പോഴും സ്ഥലത്ത് പണികള്‍ നടക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
Post a Comment
0 Comments