കാസര്‍കോട്: (www.evisionnews.co)പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം ബസ് തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചതായി പരാതി.ചേരങ്കൈ കടപ്പുറത്തെ സി.എം സലീമിന്റെ മകന്‍ ഹസന്‍ അനസിനാണ് (16) മര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെ അടുക്കത്ത് ബയലില്‍ വെച്ചായിരുന്നു അക്രമം.പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹസന്‍. മൂന്നാഴ്ച മുമ്പ് ചേരങ്കൈയില്‍ ഫുട്ബോള്‍ മത്സരമുണ്ടായിരുന്നു. ഇവിടെ വെച്ച് വാക്കു തര്‍ക്കമുണ്ടാവുകയും പിന്നീട് പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുഹൃത്ത് പിന്നീട് കാണിച്ചു തരാമെന്ന് പറഞ്ഞ് പോവുകയായിരുന്നുവെന്നും വ്യാഴാഴ്ച സംഘടിച്ചെത്തി മര്‍ദിക്കുകയായിരുന്നുവെന്നും ഹസന്‍ പരാതിപ്പെട്ടു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments