കാസര്‍കോട് (www.evisionnews.co): അഭിമാനകരമായ അസ്തിത്വത്തിന്റെ ഏഴു പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ 26, 30 (ജദീദ് റോഡ്/ ദീനാര്‍ നഗര്‍) വാര്‍ഡുകളുടെ സംയുക്ത സമ്മേളനം ഫെബ്രുവരി 28ന് കെ.എസ് സുലൈമാന്‍ ഹാജി നഗറില്‍ നടത്താന്‍ സമ്മേളന സംഘാടക സമിതി യോഗം തീരുമാനിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഗൃഹസമ്പര്‍ക്കം, പഴയകാല പ്രവര്‍ത്തകരെ ആദരിക്കല്‍, മുസ്ലിം ലീഗ് നേതാക്കള്‍ക്കുള്ള സ്വീകരണം, കലാകായിക മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ്, വനിത സംഗമം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.
കെ.എം അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ റസാഖ്, ഇ. ഷംസുദ്ധീന്‍, ഷരീഫ്, എം.എച്ച് അബ്ദുല്‍ ഖാദര്‍, പി.എം അബ്ദുല്‍ ഹമീദ്, കെ.എസ് മുഹമ്മദ് കുഞ്ഞി, പി.എ മുസ്താഖ്, എം.എസ് അബൂബക്കര്‍, ബി.യു അബ്ദുല്ല, മുസ്തഫ കുണ്ടില്‍, സുലൈമാന്‍ കുണ്ടില്‍, എ. സക്കരിയ, അമീര്‍ കുണ്ടില്‍, റിനാസ്, ഗഫൂര്‍ തളങ്കര, എം.എ സലിം, എം. ഉസ്മാന്‍, അഹമ്മദ് ഫര്‍സീന്‍, മുഹമ്മദ് ശിബിലി, ശാഹുല്‍ ഹമീദ്, അബ്ദുല്‍ ഫിറോസ് പ്രസംഗിച്ചു.
Post a Comment
0 Comments