കണ്ണൂര്‍: (www.evisionnews.co)ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നെന്ന് ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്. ആകാശ് തില്ലങ്കരിയെ നേരിട്ടറിയാം, എന്നാല്‍ വന്നയാളുകളില്‍ ഒരാള്‍ക്ക് പോലും ആകാശിന്റെ ശരീരത്തോട് സാദൃശ്യമില്ലായിരുന്നു- നൗഷാദ് വ്യക്തമാക്കി.
മൂന്ന് പേര്‍ ചേര്‍ന്നാണ് ഷുഹൈബിനെ വെട്ടിയത്. വെട്ടിയവര്‍ക്ക് ആകാശിനോളം ആകാരം ഇല്ല. 26-27 വയസ്സുള്ളവര്‍ ആണ് അക്രമികള്‍. ആകാശ് ആ സംഘത്തില്‍ ഇല്ലെന്ന് നൗഷാദ് വ്യക്തമാക്കി. ഷുഹൈബിനെ വെട്ടിയത് പുറകോട്ടു വളഞ്ഞ കനം കൂടിയ വാള്‍ കൊണ്ടാണ്. ഇത്തരം വാള്‍ ഉപയോഗിക്കുന്നത് വെട്ടിമാറ്റണമെന്ന ഉദ്ദേശത്തോടെയാണെന്നും ഇയാള്‍ വ്യക്തമാക്കി.
നേരത്തെ കൊലയാളികള്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞിരുന്നു. കൊലയാളികളെത്തിയത് വാടകയ്ക്കെടുത്ത രണ്ട് കാറുകളിലാണെന്ന് പൊലീസ് വ്യക്തമാക്കി.
Post a Comment
0 Comments