തിരുവനന്തപുരം: (www.evisionnews.co)വിമാനം പുറപ്പെടാന്‍ വെെകിയതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. മസ്കറ്റിലേക്കുള്ള വിമാനം വൈകിയതിനെ തുടര്‍ന്നായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. ഇന്ന്തന്നെ മസ്കറ്റിലേക്ക് പോകാനുള്ളവര്‍ക്ക് ജെറ്റ് എയര്‍വേയ്സ് പകരം സംവിധാനം ഒരുക്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മറ്റു യാത്രക്കാര്‍ക്ക് വീട്ടിലേക്ക് മടങ്ങി അടുത്ത ദിവസം തിരിച്ചെത്താനുള്ള ചെലവ് വിമാനക്കമ്പനി വഹിക്കാനും ധാരണയായി.
ഇന്ന് രാവിലെ 8.10 പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിനെ തുടര്‍ന്നായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.
Post a Comment
0 Comments