കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാവിഗേഷന്‍ പരിശോധന വിജയകരം. റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായാണ് പരീക്ഷണ വിമാനം എത്തിയത്. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരീക്ഷണ വിമാനം പറത്തിയത്.
ഒരു പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധരുമടങ്ങിയ സംഘമാണ് എഎഐയുടെ ഡ്രോണിയര്‍ വിമാനത്തിലുണ്ടായിരുന്നത്. 5,000 അടി ഉയരത്തിലാണ് വിമാനം പറന്നത്. റഡാര്‍ ഉപകരണത്തില്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. കാലിബ്രേഷന്‍ കഴിഞ്ഞതോടെ കൊമേഷ്യല്‍ വിമാനങ്ങള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെ വ്യോമമേഖലയിലേക്ക് കൃത്യമായി പ്രവേശിക്കാന്‍ സാധിക്കും.
റഡാര്‍ കമ്മീഷന്‍ ചെയ്തതോടെ കണ്ണൂര്‍ വിമാനത്താവളത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വ്യോമമാര്‍ഗം നിലവില്‍ വന്നു. സെപ്തംബറിന് മുമ്ബ് തന്നെ വിമാനത്താവളം പൂര്‍ണസജ്ജമാകുമെന്ന് കിയാല്‍ എംഡി പി ബാലകിരണ്‍ പറഞ്ഞു.
Post a Comment
0 Comments