ഒഡീഷ:(www.evisionnews.co) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി ഒന്ന് വിജയകരമായി വിക്ഷേപിച്ചു. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ മൊബൈല്‍ ഇന്‍റട്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് ആണവ പോര്‍മുന വഹിക്കാന്‍ കഴിയുന്ന മിസൈല്‍ വിക്ഷേപിച്ചത്.
പരിശീലനത്തിന്‍റെ ഭാഗമായി ആര്‍മിയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡ് (എസ്.എഫ്.സി) ആണ് മധ്യദൂര മിസൈലിന്‍റെ പരീക്ഷിച്ചത്. 2016 നവംബര്‍ 22ന് ഡി.ആര്‍.ഡി.ഒ നടത്തിയ അഗ്നി ഒന്നിന്‍റെ 18മത് പരീക്ഷണം വിജയകരമായിരുന്നു.
അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവയാണ് ബാലിസ്റ്റിസ് മിസൈലുള്ള മറ്റ് രാജ്യങ്ങള്‍.
Post a Comment
0 Comments