Type Here to Get Search Results !

Bottom Ad

ഒടുവില്‍ മുഖ്യമന്ത്രി മൊഴിഞ്ഞു, കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുമെന്ന് പിണറായി


തിരുവനന്തപുരം (www.evisionnews.co): കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ ഒടുവില്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയും വാര്‍ത്താ കുറിപ്പിലൂടെയുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. സംഭവം നടന്ന് ആറുദിവസമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിവാദമായിരുന്നു. 

സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കിയിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. നിഷ്പക്ഷമായ അന്വേഷണമാണു നടക്കുക. ആരാണു പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പൊലീസ് മുമ്പോട്ടു പോകും. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരെയും ഉടനെ പിടികൂടും. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad