കാസര്‍കോട് (www.evisionnews.co): സ്വകാര്യ ബസ് സമരം രണ്ടുദിവസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ മാത്രം സര്‍വീസ് നടത്തിവന്നിരുന്ന തളങ്കര മേഖലയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ജില്ലാ കലക്ടര്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോ മാനേജര്‍, ആര്‍.ടി.ഒ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മാലിക് ദിനാര്‍ ചാരിറ്റബള്‍ ആസ്പത്രി, തളങ്കര ഹയര്‍ സെക്കണ്ടറി, വി.എച്ച്.സി.ഇ, ദഖീറത്ത് ഹയര്‍ സെക്കണ്ടറി, എയ്ഡഡ് യു.പി, എല്‍.പി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ജീവനക്കാരും വിദ്യാര്‍ത്ഥികളും റെയില്‍വെ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാരും ഏറെ പ്രയാസപ്പെടുകയാണന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, അഷ്ഫാഖ് തുരുത്തി, സവാദ് തങ്ങള്‍ നുള്ളിപ്പാടി, ഷാനവാസ് നിവേദക സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments