മുംബൈ (www.evisionnews.co): പ്രശസ്തിക്ക് പിന്നാലെ വിവാദങ്ങളും അഡാറ് ലൗവിലെ ഗാനത്തെ തേടിയെത്തിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈപാട്ടും പ്രിയ പ്രകാശ് വാര്യര്‍ എന്ന നടിയും സമൂഹമാധ്യമങ്ങളിലെ സകല റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാനം വിവാദത്തില്‍ നിറയുന്നത്.
ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കള്‍ നല്‍കിയ പരാതിക്ക് പിന്നാലെ ഗാനത്തിനെതിരേ മുംബൈയിലെ റാസാ അക്കാദമിയും രംഗത്തെത്തി. പ്രവാചകനെയും ഭാര്യയെയും ഗാനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരത്ത വൃണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട് ഈ ഗാനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് റാസാ അക്കാദമി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കിയത്.
ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അതിനാല്‍ ഇത് തടയാനുള്ള നടപടി സിബിഎഫ്‌സി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment
0 Comments