ചെമ്മനാട്: (www.evisionnews.co)ചെമ്മനാടിൽ കൂട്ടിയിടിച്ച കാറും ആംബലുന്‍സും മറ്റ് വാഹനങ്ങളിലേക്കിടിച്ചു.ഇതേതുടർന്ന് റോഡരികില്‍ നിര്‍ത്തിയിട്ട മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു. അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു. കെ എസ് ടി പി റോഡില്‍ ചെമ്മനാട് ബുധനാഴ്ച ഉച്ചയക്ക് 1.30 മണിയോടെയാണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ആംബലന്‍സ് മുന്നില്‍ പോവുകയായിരുന്ന സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ആംബുലന്‍സ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ടെറാനോ കാറിലും ഓട്ടോറിക്ഷയിലും സ്വിഫ്റ്റ് കാര്‍ കെ ഏയ്സ്ടെമ്പോയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് മുസ്തഫ (27)യ്ക്ക് പരിക്കേറ്റു.
Post a Comment
0 Comments