വളപട്ടണം: (www.evisionnews.co)മോട്ടോര്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ അഞ്ചരക്ക് പഴയ പ്രകാശ് ടാക്കീസിനു സമീപമായിരുന്നു അപകടം. ജുനൈദാണ് മരിച്ചത്. ഫഹദ് ബഷീറിനാണ് പരുക്കേറ്റത്. തളിപ്പറമ്പ് അള്ളാംകുളം സ്വദേശികളാണിവര്‍. കെ.എല്‍.13 എ.ഡി 4065 എന്‍ഫീല്‍ഡാണ് അപകടത്തില്‍ പെട്ടത്. സൈന്‍ ബോര്‍ഡിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തൂണിലിടിച്ച് മറിയുകയായിരുന്നു. ജുനൈദിനെ പരിയാരം മെഡി. കോളജാശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. ഫഹദ് ബഷീറിനെ മംഗലാപുരത്ത് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫഹദ് ബഷീറിന്റേതാണ് ബൈക്ക്. ഇവരെന്തിനാണ് പുലര്‍ച്ചെ വളപട്ടണം ഭാഗത്തെത്തിയതെന്നറിയില്ലെന്ന് വളപട്ടണം പോലീസ് പറഞ്ഞു.
Post a Comment
0 Comments