കുമ്പള: (www.evisionnews.co)കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂര്‍ സ്വദേശി മരിച്ചു. ആരിക്കാടി ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടമത്ത് പൊന്‍മാലത്തെ ടി വി രാമകൃഷ്‌ണന്‍ (64) ആണ് മരിച്ചത്.ഈ മാസം രണ്ടിന് ആരിക്കാടി ദേശീയപാതയിലാണ് അപകടം ഉണ്ടായത്. മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്‌ക്ക് കാറില്‍ പോവുകയായിരുന്നു രാമകൃഷ്‌ണന്‍. ഇതിനിടയില്‍ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. വി കണ്ണന്‍ നായരുടെയും ടി വി നാരായണിയുടെയും മകനാണ്. ഭാര്യ പി രുക്‌മിണി(ജില്ലാ ബാങ്ക് പടന്ന ശാഖ). മക്കള്‍:രേഷ്‌മ, രോഷ്‌ന. മരുമക്കള്‍:മനോജ് തായിനേരി, സതീശന്‍ വെള്ളൂര്‍. സംസ്‌ക്കാരം ഇന്നു രാവിലെ പൊന്മാലം പൊതു ശ്‌മശാനത്തില്‍ നടന്നു.
Post a Comment
0 Comments