തിരുവനന്തപുരം (www.evisionnews.co): സ്വകാര്യ ബസ് ചാര്‍ജ് മിനിമം എട്ടുരൂപയാക്കി വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് പത്തില്‍ നിന്നു 11 രൂപയായി വര്‍ധിപ്പിക്കുന്നതിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. സ്ളാബ് അടിസ്ഥാനത്തില്‍ നേരിയ വര്‍ധനയുണ്ടാകും.
നേരത്തെ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മിനിമം നിരക്ക് പത്തു രൂപയാക്കണമെന്നാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്. അടിക്കടിയുള്ള ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
(ബസ്, പഴയ നിരക്ക്, പുതുക്കിയ നിരക്ക് എന്ന ക്രമത്തില്‍)
- ഓര്‍ഡിനറി മിനിമം ചാര്‍ജ്: 7- 8
- ഫാസ്റ്റ് പാസഞ്ചര്‍ : 10- 11
- സൂപ്പര്‍ ഫാസ്റ്റ് : 13- 15
- സൂപ്പര്‍ ഡീലക്‌സ് : 20- 23
- വോള്‍വോ : 40- 45
- എ.സി : 40- 44
Post a Comment
0 Comments