കാഞ്ഞങ്ങാട്:(www.evisionnews.co) കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനു സമീപത്തു പ്രവര്‍ത്തിക്കുന്ന തുണിക്കട കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നു സംശയിക്കുന്നു. ഒന്നര മണിക്കൂര്‍ നേരത്തെ ശ്രമം കൊണ്ടാണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്. പയ്യന്നൂര്‍ സ്വദേശിയായ സുനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള `കുപ്പായക്കട’ എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. ഇന്നു പുലര്‍ച്ചെ 3.30ന് കടയില്‍ നിന്നു പുക ഉയരുന്നതു കണ്ട യാത്രക്കാരാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ പി.പി.രാജേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സെത്തി ഷട്ടര്‍ പൊളിച്ചാണ് തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്. ഫയര്‍മാന്‍മാരായ അനില്‍. പി.കെ, യദുകൃഷ്‌ണ, വേണു, നിഥിന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ സംബന്ധിച്ചു. തീയണച്ചു കഴിയുമ്പോഴേയ്‌ക്കും കടയിലെ തുണിത്തരങ്ങളും ഫര്‍ണ്ണീച്ചറുകളും എസിയും കത്തി നശിച്ചിരുന്നു. കഴിഞ്ഞ ദിവസം കൂടുതല്‍ സ്റ്റോക്ക് എത്തിയിരുന്നതായി പറയുന്നു. നഷ്‌ടം കണക്കാക്കിയിട്ടില്ല.
Post a Comment
0 Comments