Type Here to Get Search Results !

Bottom Ad

കുവൈത്ത് പൊതുമാപ്പ് ഏപ്രില്‍ 22 വരെ നീട്ടി


കുവൈത്ത് സിറ്റി : അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പു കാലാവധി ഏപ്രില്‍ 22 വരെ നീട്ടി. ജനുവരി 29ന് ആരംഭിച്ച പൊതുമാപ്പ് നാളെ അവസാനിക്കാനിരിക്കെയാണ് രണ്ടു മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജറാ അല്‍ സബാഹ് ഉത്തരവിട്ടത്. 

ഒന്നരലക്ഷത്തോളം വിദേശികള്‍ അനധികൃത താമസക്കാരായി കുവൈത്തിലുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പൊതുമാപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ മുപ്പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതെന്നാണു കണക്ക്. കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനാണു കാലാവധി നീട്ടിയതെന്ന് അറിയുന്നു. അനധികൃത താമസക്കാരായി മുപ്പതിനായിരത്തോളം ഇന്ത്യക്കാരുള്ളതായാണ് കണക്കാക്കിയിരുന്നതെങ്കിലും ഇതുവരെ പൊതുമാപ്പ് തേടിയവര്‍ പതിനായിരത്തില്‍ താഴെ മാത്രമാണ്. ഇന്ത്യന്‍ അപേക്ഷകരെ സഹായിക്കാന്‍ എംബസി അവധി ദിവസങ്ങളിലും തുറന്നു പ്രവര്‍ത്തിച്ചിരുന്നു.

സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. വര്‍ഷങ്ങളായി ഇഖാമ ഇല്ലാത്തവരും കാലങ്ങളായി ജോലിയില്ലാത്തവരും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പൊതുമാപ്പ് ആശ്വാസമാകുന്നുണ്ട്. നിര്‍ധനരായ പലര്‍ക്കും സന്നദ്ധ സംഘടനകള്‍ വിമാന ടിക്കറ്റും നല്‍കുന്നുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad