Type Here to Get Search Results !

Bottom Ad

ഖാസി സി.എച്ച് അബ്ദുല്ല മുസ്ലിയാര്‍ ആണ്ടുനേര്‍ച്ചയും മതപ്രഭാഷണവും 19മുതല്‍

കാസര്‍കോട് (www.evisionnews.co): പള്ളിക്കര ഹസനിയ്യ യതീം ഖാന സ്ഥാപകന്‍ ഖാസി സി.എച്ച് അബ്ദുല്ല മുസ് ലിയാര്‍ ആണ്ട് നേര്‍ച്ചയും അജ്മീര്‍ ആണ്ടും ഫെബ്രുവരി 25ന് ഒരു മണിക്ക് യതീം ഖാന കാമ്പസില്‍ നടക്കും. പരിപാടിയുടെ ഭാഗമായി 19 മുതല്‍ 24 വരെ നടക്കുന്ന മത പ്രഭാഷണ സദസ്സിലും പ്രാര്‍ത്ഥനാ മജ്‌ലിസിലും കേരളത്തിലെ പ്രഗത്ഭരായ സയ്യിദന്മാരും പ്രഭാഷകരും സംബന്ധിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

19 ന് നാലു മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ എം.ടി. മുഹമ്മദ് ഹാജി പതാക ഉയര്‍ത്തുന്നതോടെ തുടക്കം കുറിക്കുന്ന പരിപാടി സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം കണ്‍വീനര്‍ സിദ്ദീഖ് പള്ളിപ്പുഴ സ്വാഗതം പറയും. പള്ളിക്കര ഖാസി പൈവളിഗെ പി.കെ. അബ്ദുല്‍ ഖാദര്‍ മുസ് ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥികളായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുമ്മനം നിസാമുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം, അഹമ്മദ് കബീര്‍ ബാഖവി ,ഇ.പി.അബൂബക്കര്‍ ഖാസിമി, സിംസാറുല്‍ ഹഖ് ഹുദവി, എ.എം.നൗഷാദ് ബാഖവി എന്നിവര്‍ പ്രഭാഷണം നടത്തും.

സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ,ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍, കുമ്പോല്‍ കെ.എസ് ആറ്റക്കോയ തങ്ങള്‍, അജ്മീര്‍ ഹാജി സയ്യിദ് അബ്ദുല്‍ മുഖദ്ദം, അബ്ദുല്‍ റഹിമാന്‍ അല്‍ ഖാസിമി ദയൂബന്ത്, ഇ.കെ. മഹമൂദ് മുസ് ലിയാര്‍, ത്വാഖ അഹ് മദ് അല്‍ അസ്ഹരി എന്നിവര്‍ വിവിധ ദിവസങ്ങളിലെ പരിപാടി ഉദ്ഘാടനം ചെയ്യും. 

നോര്‍ത്ത് മംഗ്‌ളൂര്‍ എം.എല്‍.എ മൊയ്തീന്‍ ബാവ , കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, മസ്‌ക്കറ്റ് ബദറുല്‍ സമാ മെഡിക്കല്‍ സെന്റര്‍ എം.ഡി ലത്തീഫ് ഗെയ്റ്റ് ,അജ്മല്‍ കാഞ്ഞങ്ങാട് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

1991ലാണ് മര്‍ഹും ഖാസി സി.എച്ച് അബ്ദുല്ല മുസ് ലിയാര്‍ പള്ളിക്കര ഹസനിയ സ്ഥാപിച്ചത്. അദ്ദേഹം പള്ളിക്കരയില്‍ ഖാസി സ്ഥാനം അലങ്കരിച്ച ഘട്ടത്തില്‍ ദീനി തല്‍പരരായ ഉദാര മനസ്‌കരില്‍ നിന്നും സംഭാവന സ്വീകരിച്ച് ചെറു സംരംഭമായ തുടങ്ങി വെച്ച സ്ഥാപനം ഇപ്പോള്‍ പള്ളിക്കരയിലെ 23 മുസ് ലിം മഹല്ലു പ്രതിനിധികളുടെ കാര്‍മ്മികത്വത്തില്‍ പുരോഗതിയുടെ നാള്‍വഴിയിലാണ്. 39 യതീം മക്കളും എട്ട് അഗതികളുമുള്‍പ്പെടെ 48 അന്തേവാസികളാണ് ഇന്ന് ഹസനിയയുടെ പരിലാളനയേറ്റ് വളരുന്നത്. ഇവര്‍ക്കാവശ്യമായ താമസം, ഭക്ഷണം , പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നു.

പത്രസമ്മേളനത്തില്‍ ഹസനിയ പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി, ട്രഷറര്‍ സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, സ്വാഗത സംഘം കണ്‍വീനര്‍ സിദ്ദീഖ് പള്ളിപ്പുഴ, ഹൈദര്‍ ഹാജി കുണിയ, കെ.എം. അബ്ദുല്‍ റഹിമാന്‍ ഹാജി, മുനീര്‍ തമന്ന, ഹംസ ബാങ്ക് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad