Type Here to Get Search Results !

Bottom Ad

പോലീസ് തേർവാഴ്ച്ചക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം


കാസർകോട്:(www.evisionnews.co) വാഹന പരിശോധനയുടെ പേരിലുള്ള പോലീസ് പീഡനങ്ങൾക്കെതിരെയും, കഴിഞ്ഞ ദിവസം അണങ്കൂറിൽ നടുറോഡിൽ ബൈക്ക് തടഞ്ഞ് പരിശോധന നടത്തുന്നതിനിടെ കാറിടിച്ച് കൊല്ലമ്പാടി സ്വദേശി സുഹൈൽ മരണപ്പെടാൻ ഇടയായ സംഭവത്തിന് കാരണക്കാരായ പരിശോധന നടത്തിയ പോലീസുകാർക്കും, അതിന് നിർദ്ദേശം  നൽകിയ പോലീസ് ഓഫീസർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കാസർകോട് നഗരത്തിൽ പ്രകടനവും  പ്രതിഷേധ സംഗമവും നടത്തി. അഭ്യന്തര വകുപ്പിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ജനങ്ങളെ ദ്രോഹിക്കുന്ന രീതിയിൽ പോലീസ് നടത്തുന്ന വാഹന പരിശോധനകൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ ജനറൽ സെക്രട്ടറി ടി.ഡി കബീർ, വൈസ് പ്രസിഡന്റ് മൻസൂർ മല്ലത്ത്, സെക്രട്ടറി എം.എ നജീബ്, ഹാരിസ് തൊട്ടി, സിദ്ധീഖ് സന്തോഷ് നഗർ, റഹൂഫ് ബാവിക്കര ,അജ്മൽ തളങ്കര, ഹാരിസ് തായൽ മുജീബ് കമ്പാർ, ഹാരിസ് ബെദിര, സി.ടി റിയാസ് ജീലാനി കല്ലങ്കൈ, ശഫീഖ് ആലൂർ, അബ്ദുല്ല ഒറവങ്കര, ഹാഷിംബംബ്രാണി, സി.ഐ.എ ഹമീദ്, അഷ്റഫ് ബോവിക്കാനം, റഫീഖ് കെളോട്ട്, നൗഫൽ തായൽ, സഹദ് ബാങ്കോട്, ഹാരിസ് ബ്രദേർസ്, താഹ തങ്ങൾ ചേരൂർ, ജലീൽ അണങ്കൂർ, ഖലീൽ അബൂബക്കർ, റഷീദ് ഗസ്സാലി, മൊയ്തീൻ കെ.കെ പുറം, സി.ബി ലത്തീഫ് ,ഷറഫുദ്ധീൻ ബേവിഞ്ച, മുത്തലിബ് ബേർക്ക, സലാം ചെർക്കള, സുൽവാൻ ചെമ്മനാട് ,തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ അഷ്റഫ് എടനീർ അദ്യക്ഷത വഹിച്ചു, ടി.ഡി.കബീർ, ടി.എം.ഇഖ്ബാൽ, അഡ്വ.വി.എം മുനീർ, മൊയ്തീൻ കൊല്ലമ്പാടി, ഖാലിദ് പച്ചക്കാട്, മമ്മു ചാല പ്രസംഗിച്ചു സിദ്ധീഖ് സന്തോഷ് നഗർ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad