Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയെ തിരുത്തി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിന് കാസർകോട് പോലീസിന്റെ മറുപടി


കാസർകോട്: (www.evisionnews.co)വാഹന പരിശോധന നടത്താനുള്ള അധികാരം ആർക്കെന്ന ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി എൻ.എ നെല്ലിക്കുന്ന് എം.എൽ.എക്ക് നൽകിയ മറുപടിയെ തിരുത്തി കാസർകോട് പോലീസിന്റെ മറുപടി.വിവരാവകാശ നിയമപ്രകാരം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ കാസർകോട് സി.ഐ ഓഫീസിൽ നൽകിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയെ തിരുത്തിയിട്ടുള്ളത്.
വാഹനങ്ങളും, രേഖകളും പരിശോധിക്കാനും, കസ്റ്റഡിയിലെടുക്കാനുമുള്ള അധികാരം ഏത് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കാണ് ഉള്ളത് എന്ന് 13.12.2017 ന് വിവരാവകാശ നിയമപ്രകാരം കാസർകോട് സി.ഐ ഓഫീസിൽ നൽകിയ അപേക്ഷക്ക് നൽകിയ മറുപടിയിൽ പറയുന്നത് യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് എന്നാണ്. എന്നാൽ ഇതേ ചോദ്യത്തിന് പതിനാലാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ (8.11.2016) എൻ.എ നെല്ലിക്കുന്ന് എം.എൽ.എക്ക് മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടി സബ് ഇൻസ്പെക്ടർ റാങ്കും അതിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കും എന്നാണ്.
ഇതോടൊപ്പമുള്ള എം.എൽ.എയുടെ ചോദ്യങ്ങൾക്ക് എ.എസ്.ഐമാർ, ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന ഷാഡോ പോലീസുകാർ എന്നിവർക്ക് വാഹനങ്ങൾ തടഞ്ഞ് നിർത്തി പരിശോധന നടത്താൻ അധികാരമില്ല എന്ന് പ്രത്യേകം പറയുകയും ചെയ്തിട്ടുണ്ട്.
കാസർകോട് പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ കീഴിൽ നടക്കുന്ന അശാസ്ത്രീയവും, അപകടം വരുത്തുന്നതും, ജനങ്ങളെ പീഡിപ്പിക്കുന്നതുമായ വാഹന പരിശോധനകൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ നടന്ന് വരുന്ന സമയത്താണ് അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിനെ പോലും തിരുത്തി കൊണ്ട് കാസർകോട് പോലീസ് മറുപടി നൽകിയിരിക്കുന്നത്.കഴിഞ്ഞ ആഴ്ച അണങ്കൂരിൽ പോലീസ് നടുറോഡിൽ ബൈക്ക് തടഞ്ഞ് നിർത്തി പരിശോധന നടത്തുമ്പോൾ പിറകിൽ നിന്ന് വന്ന കാർ ഇടിച്ച് എം.ബി.എ വിദ്യാർത്ഥിയായ കൊല്ലമ്പാടിയിലെ സുഹൈൽ മരണപ്പെട്ടിരുന്നു.2017 ജനുവരി ഒന്ന് മുതൽ ഡിസംബർ 12 വരെ 437 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും പരിശോധനയുടെ പേരിലുള്ള പിഴയായി 52, 17000 രൂപ ലഭിച്ചിട്ടുണ്ടെന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടി നൽകിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad