കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ സജജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍ നിര്‍വ്വഹിച്ചു.
പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അദ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ എ.കെ.എം അഷ്‌റഫ്, ആഷിഖ് ചെലവൂര്‍, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, ടി.വി റിയാസ്, എം.എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, സൈഫുള്ള തങ്ങള്‍, സഹീര്‍ ആസിഫ്, ഷംസുദ്ധീന്‍ കൊളവയല്‍, എം.സി ശിഹാബ് മാസ്റ്റര്‍, റഹ്മാന്‍ ഗോള്‍ഡന്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര, ബദ്‌റുദ്ധീന്‍ കെ.കെ, സഹീദ് വലിയപറമ്പ്, ഹാഷിം ബംബ്രാണി, സി.ഐ.എ ഹമീദ് സംബന്ധിച്ചു
Post a Comment
0 Comments