കാസർകോട് : (www.evisionnews.co)കോട്ടച്ചേരി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ബദരിയ മസ്ജിദ് സഹകരണത്തോടെ തണല്‍ വാട്സപ്പ് ഗ്രൂപ്പ് കൂട്ടായ്മ ഏര്‍പ്പെടുത്തിയ ശീതീകരിച്ച കുടിവെള്ള വിതരണ സംവിധാനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.റെയില്‍വേ സ്റ്റേഷന്‍ പടിഞ്ഞാറു ഭാഗത്തെ നിരവധി കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുംവിധം 25 ലക്ഷം രൂപ ചെലവില്‍ കുടിവെള്ള പദ്ധതി ഏര്‍പ്പെടുത്തുമെന്ന് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്നാണ് കുടിവെള്ള പദ്ധതിക്കു ആവശ്യമായ തുക ലഭ്യമാക്കുന്നത്.സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എന്‍.ഉണ്ണിക്കൃഷ്ണന്‍, കൗണ്‍സിലര്‍ സന്തോഷ്, പ്രസ്ഫോറം സെക്രട്ടറി ടി.കെ.നാരായണന്‍, ബദരിയ മസ്ജിദ് ഇമാം റഷീദ് സഅദി, ടി.മുഹമ്മദ് അസ്ലം, കെ.അബ്ദുള്‍ഖാദിര്‍, റഷീദ്, ഫ്രൂട്ട് അബൂബക്കര്‍, ഖയ്യൂം മൊലവി തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രാഫിക് സര്‍ക്കിളിന് പടിഞ്ഞാറ് വശത്തായാണ് കുടിവെള്ള വിതരണത്തിനായുള്ള കൂളര്‍ സ്ഥാപിച്ചിട്ടുള്ളത്.
Post a Comment
0 Comments