കാസർകോട്:(www.evisionnews.co)ജില്ലയില്‍ സംസ്ഥാന വനിതകമ്മീഷന്‍ നടത്തിയ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഇ.എം രാധ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ മൊത്തം 38 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ ഒന്‍പതു പരാതികളില്‍ പോലീസിനോട് വിവിധ വകുപ്പുകളോടും നാലു പരാതികളില്‍ ആര്‍ഡിഒ യോടും റിപ്പോര്‍ട്ട് തേടി. ഒന്‍പതു പരാതികള്‍ തുടര്‍ നടപടികള്‍ക്കായി അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.
ലീഗല്‍പാനല്‍ അംഗങ്ങളായ അഡ്വ. പി.പി ശ്യാമളദേവി, അഡ്വ.എ.പി ഉഷ, വനിത പ്രൊട്ടക്ഷ്ന്‍ ജില്ലാ ഓഫീസര്‍ പി.സുലജ, സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ ഡീന ഭരതന്‍, വനിതാ സെല്‍ ഉദ്യോസ്ഥരായ എ.എസ്.ഐ: എം.ജെ എല്‍സമ്മ, പ്രസീഹ, കൗണ്‍സിലര്‍ രമ്യാ ശ്രീനിവാസന്‍, എം.സമിത തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
Post a Comment
0 Comments