കോട്ടയം: വൈക്കം ചെമ്പ് മുറിഞ്ഞപുഴ പാലത്തിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തി. കഴക്കൂട്ടം സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. മീന്‍പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു.
തൃപ്പൂണിത്തുറയില്‍ കെയില്‍ ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു രാധാകൃഷ്ണന്‍. ലൈസന്‍സില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.
വൈക്കം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments