ലക്‌നൗ രാജ്യത്തെ നടുക്കി ഉത്തര്‍പ്രദേശില്‍ 32 വയസ്സുകാരിയായ ഗര്‍ഭിണി കൂട്ടമാനഭംഗത്തിന് ഇരയായി. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവം ഇന്നു രാവിലെയാണു പൊലീസ് പുറത്തുവിട്ടത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി യുവതി വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണു വിവരം. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പുറത്തിറങ്ങിയ യുവതിയെ പിടികൂടിയ സംഘം ഇവരുടെ കൈകാലുകള്‍ ബന്ധിക്കുകയും വായില്‍ തുണി തിരുകുകയും ചെയ്ത ശേഷമാണു കൂട്ടമാനഭംഗത്തിന് ഇരയാക്കിയതെന്നു പൊലീസ് വ്യക്തമാക്കി. പുറത്തു പോയ യുവതി ഏറെ സമയമായിട്ടും മടങ്ങിവരാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ വനത്തില്‍ ബോധമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയത്.
യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടുകാര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. വിദഗ്ധ ചികില്‍സയ്ക്കായി ബറേലിയിലെ ആശുപത്രിയിലേക്കു മാറ്റിയ യുവതിയുടെ മൊഴി ഇന്നു രേഖപ്പെടുത്തും.
Post a Comment
0 Comments