Type Here to Get Search Results !

Bottom Ad

ജനശതാബ്ദി എക്‌സ്പ്രസ്: റെയില്‍വേയുടെ അവഗണനക്കെതിരെ ട്രോള്‍ പ്രതിഷേധം


കാസര്‍കോട് (www.evisionnews.co): കേരളത്തിന് പുതുതായി അനുവദിച്ച ജനശതാബ്ദി എക്‌സ്പ്രസില്‍ കാസര്‍കോട് ജില്ലയെ ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകം. കാസര്‍കോട് ജില്ലയിലെ യാത്രക്കാര്‍ ഏറെ ഉപകാരമുള്ള ട്രെയിന്‍ സര്‍വീസ് കണ്ണൂരില്‍ അവസാനിപ്പിച്ചതിനെതിരെയും മംഗളൂരു വരെ നീട്ടണമെന്നും ആവശ്യപ്പെട്ട് ഇതിനകം വിവിധ കൂട്ടായ്മകളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ വേറിട്ട പ്രതിഷേധവുമായി രംഗം കൊഴിപ്പിക്കുകയാണ് ട്രോള്‍ കാസര്‍കോട് കൂട്ടായ്മ. അധികാരികളില്‍ നിന്നും ജില്ലക്കാര്‍ നേരിടുന്ന അവഗണനക്കെതിരെ 'യൂത്ത് ഫ്‌ളാറ്റ് ഫോം 'എന്ന ആശയവുമായി തുടങ്ങിയ കൂട്ടായ്മക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂട്ടായ്മയുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ പതിനായിരം പേര്‍ ഉള്‍ക്കൊള്ളുന്ന ഫേസ്ബുക്ക് ഗ്രൂപ്പും ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഗ്രൂപ്പിനും ട്രോള്‍ പ്രതിഷേധത്തിനും വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രിഫായി, മുഹമ്മദ് സിനാസ്, അന്‍വര്‍ ഷാജി, സിദ്ദീഖ് എ.ബി.സെഡ്, പൈജു, പാച്ചു എന്നിവരാണ് ഗ്രൂപ്പിന്റെ ണിയറ പ്രവര്‍ത്തകര്‍.





Post a Comment

0 Comments

Top Post Ad

Below Post Ad