കാസര്‍കോട് (www.evisionnews.co): ട്രെയിന്‍ യാത്രയ്ക്കിടയില്‍ ബാങ്ക് ജീവനക്കാരിയുടെ സ്വര്‍ണവും പണവും മോഷണം പോയി. ബദിയടുക്ക നാരമ്പാടി സ്വദേശിനി അര്‍ച്ചന ഭട്ടിന്റെ (26) രണ്ടു പവന്‍ സ്വര്‍ണവും 15,000 എ.ടി.എം. കാര്‍ഡുമാണ് നഷ്ടപ്പെട്ടത്. മാവേലി എക്‌സ്പ്രസിലെ ലേഡീസ് കോച്ചില്‍ എറണാകുളത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്നു അര്‍ച്ചന. കണ്ണൂരിലെത്തിയപ്പോഴാണ് പഴ്‌സ് നഷ്ടമായ വിവരം അറിഞ്ഞത്. വെള്ളിയാഴ്ചയാണ് സംഭവം.
ഐസിഐസിഐ ബാങ്കിന്റെ കോലഞ്ചേരി ശാഖയിലെ ജീവനക്കാരിയാണ്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ രണ്ടു ബേഗുകള്‍ അര്‍ച്ചനയുടെ കൈവശമുണ്ടായിരുന്നു. കണ്ണൂര്‍ വരെ ബാഗ് സീറ്റിനടിയിലാണ് വെച്ചിരുന്നത്. കണ്ണൂര്‍ പിന്നിട്ടപ്പോള്‍ ബാഗെടുത്ത് കൈയ്യില്‍ പിടിച്ചു. ഇതിനിടെയാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. യുവതിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments