Type Here to Get Search Results !

Bottom Ad

തീവണ്ടി വൈകിയാല്‍ ഇനി എസ്.എം.എസ് വന്നോളും

ന്യൂഡല്‍ഹി (www.evisionnews.co): ഇനിമുതല്‍ ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്.എം.എസ് സന്ദേശമായി ലഭിക്കും. ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെ കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്. 

സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചാണ് ഈ സൗകര്യം നടപ്പിലാക്കുന്നത്. നേരത്തേ രാജധാനി, ശതാബ്ധി തുടങ്ങിയ ട്രെയിനുകളെക്കുറിച്ച് മാത്രമാണ് യാത്രക്കാര്‍ക്ക് എസ്.എം.എസ് സൗകര്യം നല്‍കിയിരുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad