Type Here to Get Search Results !

Bottom Ad

സൗഹൃദവും സ്‌നേഹവും അതിര്‍വരമ്പുകളില്ലാതെ നിലകൊള്ളണം: മുനവ്വറലി ശിഹാബ് തങ്ങള്‍


ബദിയടുക്ക (www.evisionnews.co): മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മാനവ മൈത്രി സംഗമം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാനവ മൈത്രി എന്നത് കാലം കൊതിക്കുന്ന മുദ്രാവാക്യാമാണെന്നും സൗഹൃദവും സ്‌നേഹവും അതിര്‍വരമ്പുകളില്ലാതെ എന്നും നില കൊള്ളേണ്ടാതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം മൈത്രി സംഗമങ്ങള്‍ നാടിന് ആവശ്യമാണെന്ന് ശ്രി സ്വാമി സത്യാനന്ത സരസ്വതിജി ആചാര്യ പറഞ്ഞു. മനുശ്വ സ്‌നേഹമാണ് ലോകത്ത് പുലരേണ്ടെതെന്ന് ഫാദര്‍ എ.ജി മാത്യു അഭിപ്രായപ്പെട്ടു. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണ ഭട്ട് അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ കൊപ്പല്‍ ചന്ദ്ര ശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. 

മാനവ പുരസ്‌കാര ജേതാക്കളായ തിരുപതി കുമാര്‍ ഭട്ട്, വൈദ്യരത്‌നം മാത്തു കുട്ടി വൈദ്യര്‍ എന്നിവര്‍ അവാര്‍ഡ് വിതിരണം ചെയ്തു. സുബ്ബ മുകാരി കിളിങ്കാര്‍, നാരായണ നായക് ദേലംപാടി, എ ഗോപാല മണിയാണി ഏവന്‍തോട്, കുഞ്ഞപ്പ മണിയാണി മാന്യ, അപ്പയ്യ ചാലക്കോട്, ബേബി കാരമൂല, സ്റ്റാനി ക്രാസ്ത ബേള, പി ജി ചന്ദ്രഹാസ റൈ, നിട്ടോണി നെട്ടനണിഗെ, ഡി സി നാരായണന്‍, രാമ നായക് ഏണിയാര്‍പ്പ്, ബി എം ഇബ്രാഹിം ബിര്‍മിനട്ക്ക, മുഹമ്മദാലി പെര്‍ള, പള്ളിക്കുഞ്ഞി ഹാജി നാട്ടക്കല്‍, ചന്ദ്ര ശേഖര കാട്ടിപ്പാറ, എം ഗംഗാദര മണിയാണി നെല്ലിത്തല, പി സഞ്ചീവ റൈ, പി എം മുഹമ്മദ് പിലാങ്കട്ട, കുഞ്ഞാലി ഹാജി കന്യാന, മീനാക്ഷി ബണ്ടോടി എന്നിവരെ സാമൂഹ്യ സേവനത്തിനുള്ള പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, മാഹിന്‍ കേളോട്ട്, ഷാഫി ഹാജി ആദൂര്‍, ബദ്രുദ്ദീന്‍ താസിം, ഇബ്രാഹിം മദക്കം, നാസര്‍ ചായിന്റടി, അന്‍വര്‍ ഓസോണ്‍, പി ഡി എ റഹ്മാന്‍, ബഷീര്‍ പള്ളംങ്കോട്, അബ്ദുല്ല ചാലക്കര, അബ്ബാസ് ഹാജി ബിര്‍മിനട്ക്ക, ഷാഫി മാര്‍പ്പിനട്ക്ക, ഇസ്മായില്‍ എം യു, പ്രൊഫ ശ്രിനാഥ്, മുഹമ്മദ് പിലാങ്കട്ട, റഫീക്ക് കേളോട്ട്, നവാസ് കുഞ്ചാര്‍, അബ്ദുറഹ്മാന്‍ കുഞ്ചാര്‍, ലത്തീഫ് കന്യാന, എം ബി മുഹമ്മദ് കുഞ്ഞി, അസീസ് പെരഡാല, സക്കീര്‍ ബദിയടുക്ക, സിയാദ് പെരഡാല, രിഫായി ചര്‍ളട്ക്ക സംബന്ധിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad