Type Here to Get Search Results !

Bottom Ad

എസ് വൈ എസ് ആദര്‍ശ സമ്മേളനം സമാപിച്ചു.

എടവണ്ണപ്പാറ: (www.evisionnews.co)തീവ്രവാദം;സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് എടവണ്ണപ്പാറ സോണ്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം സമാപിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മതുല്ലാഹ് സഖാഫി എളമരം ഉദ്ഘാടനം ചെയ്തു. മുസ്ലിം പാരമ്പര്യത്തെ നിഷേധിച്ച് മത പ്രമാണങ്ങള്‍ക്ക് സ്വയം വ്യാഖ്യാനം ചമച്ചവരാണ് സലഫികളെന്നും അത്തരം സ്വയം വിചാരങ്ങളില്‍ നിന്നാണ് തീവ്രവാദ ചിന്തകള്‍ രൂപം കൊണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ചടങ്ങില്‍ വഹാബ് സഖാഫി മമ്പാട് പ്രഭാഷണം നടത്തി. ഹുസൈന്‍ മദനി ഓമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു. സി. അലി സഖാഫി സ്വാഗതവും സ്വിദ്ദീഖ് ഊര്‍ക്കടവ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad