ആരാധന മൂത്ത് താരത്തെ തലോടാന്‍ വെട്ടുകിളികളായി ആരാധകര്‍ മാറിയപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ ജീവനും കൊണ്ട് പമ്പ കടന്നു.
തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയ്ക്കാണ് ഈ ഗതികേടുണ്ടായത്. ആന്ധ്രയിലെ രാജമുന്ദ്രിയിലാണ് സംഭവം. 'താനാ സേര്‍ന്ത കൂട്ടം' എന്ന തമിഴ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പായ 'ഗാംഗ്' എന്ന ചിത്രത്തിന്‍റെ പ്രൊമോഷനും, സിനിമ ആരാധകര്‍ക്കൊപ്പം തിയേറ്ററില്‍ കാണുന്നതിനുമായി തിയേറ്ററിലെത്തിയതായിരുന്നു സൂര്യ.ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും ഓട്ടോഗ്രാഫിനുമായി ആരാധകര്‍ ബഹളം വച്ചപ്പോള്‍ ആദ്യമൊന്നും സൂര്യ മൈന്‍ഡ് ചെയ്തില്ല. എന്നാല്‍ ആരാധകര്‍ അക്രമകാരികളായി മാറുന്നതാണ് പിന്നീട് കണ്ടത്.പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ പിന്നെ താരം ഒന്നുമാലോചിച്ചില്ല. തിയേറ്ററിന്‍റെ ഗേറ്റ് ചാടിക്കടന്ന് ഓട്ടം ആരംഭിച്ചു. കാറില്‍ കയറി സ്ഥലം വിടുകയും ചെയ്തു.
Post a Comment
0 Comments