കണ്ണൂര്‍:(www.evisionnews.co) സെക്രട്ടറിയേറ്റ് പടിക്കല്‍ സമരവുമായി കഴിയുന്ന ശ്രീജിത്തിന് ഐക്യദാഢ്യവുമായി കണ്ണൂരില്‍ നവമാധ്യമ കൂട്ടായ്മ പ്രതിഷേധ പ്രകടനവും ഒപ്പ് ശേഖരണവും നടത്തി. കലക്ട്രേറ്റ് പടിക്കലില്‍ നിന്ന് തുടങ്ങിയ പ്രകടനം പഴയ ബസ്റ്റാന്റ് പരിസരത്ത് അവസാനിച്ചു. പൊതുയോഗം സാമൂഹ്യപ്രവര്‍ത്തകന്‍ പി.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഫെയ്സ്ബുക്ക് വഴി പ്രചരിപ്പിച്ച പ്രതിഷേധ പ്രകടനത്തിന്റെ പോസ്റ്റ് കണ്ട് കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള യുവാക്കളാണ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ എത്തിയത്. അമ്പിളി ജോസ് ആലക്കോട്, ടി.കെ നസീം എന്നിവർ നേതൃത്വം നൽകി.
Post a Comment
0 Comments