Type Here to Get Search Results !

Bottom Ad

ഫഹദിനൊപ്പം വിജയ് സേതുപതി; സൂപ്പര്‍ ഡിലക്സിന്‍റെ ടീസര്‍ ഇറങ്ങി


വേലൈക്കാരന് ശേഷം ഫഹദ് ഫാസില്‍ പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം സൂപ്പര്‍ ഡിലക്സിന്‍റെ ടീസര്‍ പുറത്തിറങ്ങി. വിജയ് സേതുപതിയും സാമന്തയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സാമന്തയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്.

'ആരണ്യ കാണ്ഡം' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡറായാണ് വിജയ്സേതുപതിയെത്തുന്നത്. ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍, മിസ്കിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം. മിസ്കിന്‍, നളന്‍ കുമാരസാമി, നീലന്‍ കെ. ശേഖര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad