കോഴിക്കോട്: (www.evisionnews.co)കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍. ചാലപ്പുറം സ്വദേശി സജീവ് കുമാറാണ് തൂങ്ങിമരിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.എന്നാല്‍ ജീവനൊടുക്കാന്‍ ഉണ്ടായ കാരണം വ്യക്തമല്ല. തിങ്കളാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. എന്നാല്‍ തിങ്കളാഴ്ച മരണം നടന്നിട്ടും ചൊവ്വാഴ്ച രാവിലെ മാത്രമാണ് പോലീസ് ആശുപത്രിയില്‍ എത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിവരമറിയിച്ചിട്ടും വരാന്‍ തയ്യാറായില്ലെന്നാണ് ആരോപണം.
ജനുവരി 21 ന് ആണ് സജീവ് കുമാറിനെ ഇരു വൃക്കകളും തകരാറിലായി മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സജീവ് കുമാറിന്റെ ബന്ധുക്കള്‍.
Post a Comment
0 Comments