Type Here to Get Search Results !

Bottom Ad

സുഹൈലിന്റെ മരണം:യൂത്ത് ലീഗ് ഭാരവാഹികൾ പോലീസ് ചീഫിനെ കണ്ടു.

കാസർകോട്: (www.evisionnews.co)അനധികൃതവും, അശാസ്ത്രീയപരവുമായ വാഹന പരിശോധന ഒഴിവാക്കണമെന്നും, നിരുത്തരവാദപരമായ വാഹന പരിശോധനക്ക് വിധേയനാകവെ നടുറോട്ടിൽ മറ്റൊരു വാഹനമിടിച്ച് സുഹൈൽ എന്ന വിദ്യാർത്ഥി മരണപെട്ട സംഭവത്തിൽ വാഹന പരിശോധനക്ക് നേതൃത്വം നൽകിയ പോലീസ്ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ടി.ഡി.കബീർ, നാസർ ചായിന്റടി, ഹാരിസ് പട്ള, മൻസൂർ മല്ലത്ത് എന്നിവർ ജില്ലാ പോലീസ് ചീഫിനെ  സന്ദർശിച്ച് നിവേദനം നൽകി.കാഞ്ഞങ്ങാടെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ അസീമിനെ പോലീസ് ജീപ്പിലിട്ട് മർദ്ധിക്കുകയും, സ്റ്റേഷനിലെത്തിയ മാതാവിനോട് കാഞ്ഞങ്ങാട് എസ്.ഐ അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിലും നേതാക്കൾ നടപടി ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad